പന്നിയുടെ തല, വ്യാജ രക്തം; പെലോസിയുടെയും മക്കോണലിന്റെയും വീടിനുനേരേ ആക്രമണം
Mail This Article
വാഷിങ്ടൺ∙ യുഎസിൽ റിപബ്ലിക്കൽ സെനറ്റ് നേതാവ് മിച്ച് മക്കോണലിന്റെയും ഡെമോക്രാറ്റ് സ്പീക്കർ നാൻസി പെലോസിയുടെയും വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്റെ ചുവരുകളിൽ കുത്തിവരച്ചും വ്യാജ രക്തവും പന്നിയുടെ തലയും വീട്ടിലേക്ക് വലിച്ചെറിഞ്ഞുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘എവിടെയാണ് എന്റെ പണം’, മിച്ച് പാവപ്പെട്ടവരെ കൊല്ലുന്നു’ എന്നിങ്ങനെയാണ് മിച്ചിന്റെ ലൂയിസ്‌വില്ലയിലെ വീടിന്റെ ചുമരുകളിൽ എഴുതിയത്. പന്നിയുടെ തലയും വ്യാജരക്തവും പെലോസിയുടെ സാൻ ഫാൻസിസ്കോയിലെ വീടിന്റെ പുറത്ത് ജനുവരി രണ്ടിന് നിക്ഷേപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കുകയും 2കെ ഡോളർ’, ‘റെന്റ് ഇല്ലാതാക്കുക’ എന്നിങ്ങനെ എഴുതി വയ്ക്കുകയും ചെയ്തു.
കോവിഡ് ആശ്വാസ പാക്കേജിലെ ധനസഹായം 600 ഡോളറിൽ നിന്ന് 2000 ഡോളറാക്കാനുള്ള നീക്കത്തിൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടതാണ് ഈ പ്രകോപനത്തിന് കാരണമെന്നാണ് വിവരം. വളരെക്കാലമായി കാത്തിരുന്ന 900 ബില്യൻ ഡോളറിന്റെ കോവിഡ് ആശ്വാസ പാക്കേജ് ക്രിസ്മസ് ദിനത്തിനു തലേദിവസം ഡെമോക്രാറ്റുകൾ നയിക്കുന്ന കോൺഗ്രസ് അംഗീകരിച്ചിരുന്നു. തു
ടർന്ന് പാക്കേജിന്റെ ഭാഗമായുള്ള സഹായധനം 600 ഡോളറിൽ നിന്ന് 2000 ആക്കാനും അനുമതിയായി. എന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദങ്ങൾക്കിടയിലും റിപബ്ലിക്കൻ പാർട്ടി നയിക്കുന്ന സെനറ്റ് ഇതിന് അംഗീകാരം നൽകിയില്ല. ധനികരായ ഡെമോക്രാറ്റുകളുടെ കൈകളിലേക്ക് കൂടുതൽ പണം എത്താനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് പദ്ധതി തള്ളിയതിനു വീശദീകരണമായി മിച്ച് പറഞ്ഞത്.
English Summary : Homes of top Republican Mitch McConnell, Democrat Nancy Pelosi vandalised: Report