ADVERTISEMENT

ആലപ്പുഴ ∙ ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യ ആഹ്വാനവുമായി എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയും എന്‍എസ്എസും പരസ്പരം തലതല്ലിക്കീറുന്ന ശൈലി നിര്‍ത്തണം. മുസ്‌ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണനിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമായാണ്.

സാമൂഹ്യനീതിക്കായി ഭൂരിപക്ഷ സമുദായം വോട്ടുബാങ്കായി മാറേണ്ട കാലം അതിക്രമിച്ചെന്നും വെള്ളാപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്‌ലിം സമുദായം അപ്രമാദിത്തം നേടി. ഈ വിവേചനം ക്രൈസ്തവ സഭകള്‍ ചർച്ച ചെയ്യാൻ തുടങ്ങിയതോടെയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഇത് അപകടമാണ്.

ഭൂരിപക്ഷ ജനതയുടെ ദുരവസ്ഥയ്ക്കു കാരണം അവർക്കിടയിലെ അനൈക്യമാണ്. തെരുവില്‍ത്തല്ലുന്ന രീതി അവസാനിപ്പിക്കണം. മുന്‍പുണ്ടായ ഐക്യമുന്നേറ്റം രാഷ്ട്രീയ നേതാക്കളും ഇതര സമുദായങ്ങളും ചേര്‍ന്നാണു പൊളിച്ചത്. കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ വരവ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലെയും അപ്രസക്തരാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വിജയംകണ്ട് ഇടതുമുന്നണി അഹങ്കരിക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English Summary: Vellappally Natesan demands unity between largest communities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com