ADVERTISEMENT

തിരുവനന്തപുരം∙ വെൽഫെയർ പാർട്ടി–യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്തമാക്കാൻ സിപിഎം. ഈ കൂട്ടുകെട്ട് ചില മേഖലകളിൽ ബിജെപിക്ക് ഗുണം ചെയ്തെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും സിപിഎം തുടക്കമിട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നിലെ സാമുദായിക ഘടകങ്ങൾ അടക്കം വിശദമായി വിലയിരുത്തിയാണ് സിപിഎം തീരുമാനം. 

ജമാഅത്തെ ഇസ്‌ലാമിക്കും അവരുടെ രാഷ്ട്രീയ രൂപമായ വെൽഫയർ പാർട്ടിക്കുമെതിരെ സ്വീകരിച്ച ശക്തമായ നിലപാട് ഇടതു മുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ട്. മുസ്‌ലിം സമുദായത്തിലെ നിഷ്പക്ഷരെയും പുരോഗമന വാദികളെയും അടുപ്പിക്കാനായി. യുഡിഎഫിനെ കൈവിട്ട ക്രൈസ്തവ വിഭാഗങ്ങളും ഇടതുമുന്നണിയോട് അടുത്തു. 

എന്നാൽ വെൽഫയർ പാർട്ടിയും യുഡിഎഫുമായുണ്ടാക്കിയ ബന്ധത്തിന്റെ ഗുണം ചില മേഖലകളിൽ ബിജെപിക്കാണ് ലഭിച്ചത്. ഈഴവ, നായർ സമുദായങ്ങൾക്ക് ഇടയിൽ ബിജെപി സ്വാധീനം വർധിപ്പിക്കുന്നത് ഗൗരവത്തിൽ കാണണം. ഇതിരെതിരെ മതേതര അടിത്തറ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന സമിതി യോഗം നിർദേശിച്ചു. മതേതര വോട്ടുകളുടെ ഏകീകരണത്തിനുള്ള നടപടി സ്വീകരിക്കണം.

വോട്ട് ശതമാനം വർധിപ്പിക്കാനായില്ലെങ്കിലും ചില പോക്കറ്റുകളിൽ ബിജെപിയുടെ കടന്നുകയറ്റം ഗൗരവത്തോടെ തന്നെ കാണണം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവജനങ്ങളെ കൂടുതൽ സ്ഥാനാർഥികളാക്കിയതും ഗുണം ചെയ്തെന്നും സിപിഎം വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും തീരുമാനമായി. തിരഞ്ഞെടുപ്പ് കമ്മിറ്റികൾ ഈ മാസം തന്നെ ചേരും. നാളെ മുതൽ ജില്ലാ നേതൃയോഗങ്ങൾ ചേർന്ന് സംസ്ഥാന സമിതി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യും.

Content Highlights: Welfare party-UDF alliance, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com