ADVERTISEMENT

കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് യഥാർഥ ജനവിധിയല്ലെന്നും ബിജെപിയെ മാറ്റിനിർത്താൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കുകയായിരുന്നുവെന്നും ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപിയുടെ സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയെ തോൽപ്പിക്കാൻ ഇടതിനെ പിന്തുണയ്ക്കുന്നതാണ് ചെന്നിത്തലയുടെ കോൺഗ്രസിന്റെ നിലപാടെങ്കിൽ യുഡിഎഫ് പിരിച്ചുവിടണം. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായും യുഡിഎഫും എൽഡിഎഫുമുണ്ടാക്കിയ അവിശുദ്ധ ബന്ധം രാജ്യദ്രോഹപരമാണെന്നും ഇതു നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുത്ത പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജോർജ് കുര്യൻ, കെ.പി. ശ്രീശൻ,  സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ്  വി.കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.

English Summary: PK Krishnadas against Congress and CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com