ADVERTISEMENT

ജയ്പുർ ∙ രാജസ്ഥാനിലെ നഗരസഭാ കൗൺസിലുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് 28നു നടക്കും. 20 ജില്ലകളിലെ 90 നഗരസഭകളിലേക്കാണു രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെണ്ണൽ 30നു നടക്കും. 

കഴിഞ്ഞ മാസം സംസ്ഥാനത്തെ 12 ജില്ലകളിലെ 50 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം കണ്ടെത്തിയിരുന്നു. 33 നഗരസഭകളിൽ പാർട്ടി ഭരണം പിടിച്ചപ്പോൾ പത്തിടത്തു വിജയിക്കാനേ ബിജെപിക്കു കഴിഞ്ഞുള്ളു. എന്നാൽ കഴിഞ്ഞ മാസം നടന്ന ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്തു തിരഞ്ഞെടുപ്പുകളിൽ ബിജെപി മേൽക്കൈ നേടിയിരുന്നു. തിരഞ്ഞെടുപ്പു നടന്ന 21 ജില്ലാ പഞ്ചായത്തുകളിൽ 13 ബിജെപി നേടിയപ്പോൾ അഞ്ചു ജില്ലകള്‍ നേടാനേ കോൺഗ്രസിനു കഴിഞ്ഞുള്ളു.  

Content Highlights: Rajasthan local election second phase polling

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com