ADVERTISEMENT

കൊച്ചി∙ അർധരാത്രിയിൽ ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഭർത്താവിനെ കൂട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതെ വന്നതോടെ ആശങ്കയിലായെന്ന് ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ വിഫോർ കേരള നേതാവ് നിപുൻ ചെറിയാന്റെ ഭാര്യ ഡോണ നിപുൻ. അർ‌ധരാത്രിക്കടുത്ത സമയത്താണ് ഫ്ലാറ്റിൽ പൊലീസ് എത്തിയത്. സംസാരിക്കാനാണ്, താഴേയ്ക്ക് ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാർ കാത്തുനിൽക്കുന്നെന്ന് ഫ്ലാറ്റിലെ ജീവനക്കാരാണ് പറഞ്ഞത്. 

കയറി വരാൻ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലെത്തി സ്റ്റേഷനിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. സ്വാഭാവികമായും അറസ്റ്റ് ചെയ്യാൻ വാറന്റോ മറ്റു രേഖകളോ ഉണ്ടോയെന്നു ചോദിച്ചു. ഇല്ല, ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു പൊലീസ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. അദ്ദേഹത്തെ കൊണ്ടുപോയി ഒരു മണിക്കൂർ കഴിഞ്ഞ് കാക്കനാട് സ്റ്റേഷനിൽ വിളിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു പറഞ്ഞു. അറസ്റ്റ് വിവരം സ്റ്റേഷനിൽ അറിയില്ലെന്നും പറഞ്ഞു. 

ഇൻഫോപാർക്ക് സ്റ്റേഷനിലും ഇതു തന്നെ പറഞ്ഞു. ഇതോടെ മിസിങ് കേസ് ഫയൽ ചെയ്യണോ എന്ന് ചോദിച്ചു. പൊലീസ് വേഷത്തിലുള്ള ആളാണെങ്കിലും ആരാണ് കൊണ്ടു പോയത് എന്നറിയില്ല, അതിനാലാണ് പരാതി തരണോയെന്ന് ചോദിച്ചത്. വേണ്ടെന്ന് പറഞ്ഞ് മരട് സ്റ്റേഷനിലെ നമ്പർ തന്നു. അവിടെ വിളിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലുണ്ടെന്നു പറഞ്ഞത്. പിന്നീടാണ് പനങ്ങാട് സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയതെന്ന് അറിയുന്നതെന്നും ഡോണ മനോരമ ഓൺലൈനോടു പറഞ്ഞു. 

നിപുൻ ചെറിയാൻ (ഇടത്), വൈറ്റില പാലത്തിൽ വാഹനങ്ങൾ പ്രവേശിച്ചപ്പോൾ (വലത്)
നിപുൻ ചെറിയാൻ (ഇടത്), വൈറ്റില പാലത്തിൽ വാഹനങ്ങൾ പ്രവേശിച്ചപ്പോൾ (വലത്)

മൂന്നു പൊലീസ് സ്റ്റേഷനിൽനിന്നുള്ളവർ ഫ്ലാറ്റ് വളഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്യാനെത്തിയതെന്ന് വിഫോർ കേരള സെക്രട്ടറി ഷക്കീർ അലി പറഞ്ഞു. നേരത്തെ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പാലം തുറന്നു നൽകിയതിൽ വിഫോർ കേരളയ്ക്ക് പങ്കില്ല. നിപുൻ ചെറിയാൻ ഈ സമയം സ്ഥലത്തില്ലെന്നു മാത്രമല്ല, വിഫോർ പ്രവർത്തകർ ആരും പാലം തുറന്നിട്ടില്ല. പാലം തുറന്നു കൊടുത്തത് പൊതു ജനങ്ങളാണ്. പണി പൂർത്തിയായിട്ടും ജനങ്ങളെ കഷ്ടപ്പെടുത്തുന്നതല്ലാതെ അത്യാവശ്യ കാര്യങ്ങൾക്കു പോലും പാലം തുറന്നു നൽകാത്തതിനോട് ജനങ്ങൾക്ക് അമർഷമുണ്ട്. പാലം തുറന്നു നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

English Summary: Vytila Overbridge: Nipun's Wife Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com