രാജസ്ഥാൻ പിസിസി നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു; സച്ചിൻ പക്ഷത്തിന് പരിഗണന
Mail This Article
×
ജയ്പുർ ∙ സച്ചിൻ പൈലറ്റിന്റെ ആഭ്യന്തര കലഹത്തെ തുടർന്നു പിരിച്ചുവിട്ട രാജസ്ഥാൻ പിസിസി നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു. സച്ചിനൊപ്പംനിന്ന നേതാക്കൾക്കും പുനഃസംഘടനയിൽ പരിഗണന നൽകി. എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാലാണു പുനഃസംഘടന പ്രഖ്യാപിച്ചത്.
ഏഴു വൈസ് പ്രസിന്റുമാർ, എട്ടു ജനറൽ സെക്രട്ടറിമാർ, 24 സെക്രട്ടറിമാർ എന്നിവരെയാണു സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലേക്കു നിയമിച്ചത്. വൈസ് പ്രസിന്റുമാരിൽ ഒരാളും മൂന്നു ജനറൽ സെക്രട്ടറിമാരുമടക്കം സച്ചിൻ പക്ഷത്തുനിന്നുള്ള നേതാക്കളെ ഭാരവാഹികളാക്കിയിട്ടുണ്ട്.
Content Highlights: Rajasthan PCC revamp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.