ADVERTISEMENT

കൊച്ചി ∙ കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയത്തിന് ഇതര വിഭാഗങ്ങളെപ്പോലെ മാധ്യമസമൂഹവും പങ്കുവഹിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റുമായ എസ്.രാമചന്ദ്രന്‍ പിള്ള. കര്‍ഷകസമരം ദേശവിരുദ്ധമാണെന്നും രാജ്യദ്രോഹികളുടെ ഏജന്‍സി പണിയാണെന്നുമുളള പ്രചാരണം ഉത്തരേന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്നുണ്ട്.

പക്ഷേ സമരത്തിന് ഇന്ത്യയിലെ മാധ്യമങ്ങള്‍ പൊതുവില്‍ പിന്തുണ നല്‍കുന്നു എന്നത് ആരോഗ്യകരമാണ്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ജയ് കിസാന്‍ ഇമേജ് ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ഡല്‍ഹി മഹാപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമായാണ് കേരള മീഡിയ അക്കാദമി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചത്.

s-ramachandran-pillai-kerala-media-academy
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ജയ് കിസാന്‍ ഇമേജ് ഫോട്ടോപ്രദര്‍ശനത്തിൽനിന്ന്. ചിത്രം റിങ്കുരാജ് മട്ടാഞ്ചേരിയിൽ.

41 ദിവസം പിന്നിടുന്ന പ്രക്ഷോഭത്തിന്റെ, ദേശീയ-രാജ്യാന്തര പ്രശസ്തരായ ഫോട്ടോ ജേണലിസ്റ്റുകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം പുതു ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളുമുണ്ട്. ഫോട്ടോ ജേണലിസറ്റ് ബി.ചന്ദ്രകുമാര്‍ രചിച്ച ഫോട്ടോ ജേണലിസം ഹാന്‍ഡ്ബുക്ക് എസ്.രാമചന്ദ്രന്‍ പിള്ള എഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം, മീഡിയ അക്കാദമി മുന്‍ സെക്രട്ടറി കെ.മോഹനന്‍ എന്നിവർ സംസാരിച്ചു.

English Summary: S Ramachandran Pillai on Farmers Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com