ഏതു യാചകനും വിധി പ്രസ്താവിക്കാമെന്നു പറയുമോ? കെമാൽ പാഷയോട് സുധാകരൻ
Mail This Article
കൊച്ചി ∙ വൈറ്റില മേല്‍പ്പാലം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം വിമര്‍ശിച്ച ജസ്റ്റിസ് െകമാൽ പാഷയ്ക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഏത് യാചകനും പാലം ഉദ്‌ഘാടനം ചെയ്യാമെന്ന് പറഞ്ഞത് തെറ്റാണ്. ഏത് യാചകനും കോടതിയിലിരുന്ന് വിധി പ്രസ്താവിക്കാമെന്ന് പറയുമോയെന്നും സുധാകരൻ ചോദിച്ചു.
വൈറ്റില പാലം തുറന്നത് മാഫിയസംഘമാണ്. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്. ആരുടെ പിന്തുണ ഉണ്ടെങ്കിലും കാര്യമില്ല. സര്‍ക്കാരാണ് ജനങ്ങളുടെ പ്രതിനിധി. എന്‍ജീനിയര്‍മാരും ഉദ്യോഗസ്ഥരുമാണ് ഉദ്ഘാടനം തീരുമാനിക്കുക.
കിഴക്കമ്പലം ട്വന്റി20 പൊതുമരാമത്ത് റോഡ് കയ്യേറി പണിനടത്തുന്നത് തെറ്റ്. അവര്‍ക്ക് എവിടെനിന്നാണ് ഇത്രയും പണം കിട്ടുന്നത്? പ്രശ്മുണ്ടാക്കേണ്ടെന്ന് കരുതിയാണ് അവിടെ പോകാത്തതെന്നും മന്ത്രി പറഞ്ഞു.
English Summary: Vyttila flyover: G Sudhakaran against B Kemal Pasha