ADVERTISEMENT

കൊച്ചി ∙ ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിട്ടെന്ന കേസിൽ വി ഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാന് ജാമ്യമില്ല. ആദ്യ ദിവസം അറസ്റ്റിലായ സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവർക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ രാത്രി അറസ്റ്റിലായ കൊച്ചി സോൺ കോഓർഡിനേറ്റർ ഷകീർ അലി, സാജൻ അസീസ്, ആന്റണി ആൽവിൻ എന്നിവരുടെ ജാമ്യം അടുത്തദിവസം പരിഗണിക്കും. 

മേൽപ്പാലത്തിലൂടെ വാഹനം കടത്തി വിട്ടതിലൂടെ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. ഇതിന്റെ വിശദമായ മഹസർ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ചയാണു കേസ് പരിഗണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പാലത്തിൽ പ്രവേശിപ്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തതിനും കേസെടുത്തു.

Content Highlights: Vyttila flyover: Nipun bail plea rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com