ഭീഷണിപ്പെടുത്തിയില്ലെന്ന് ഉദുമ എംഎല്‍എ; തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടും
Mail This Article
കാസർകോട്∙ ഉദുമ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിങ് ഓഫിസറായിരുന്ന കെ.എം.ശ്രീകുമാറിന്റെ പരാതി വിശദമായി പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കാസര്‍കോട് കലക്ടറോടും വരണാധികാരിയോടും റിപ്പോര്‍ട്ട് തേടും.
അതേസമയം, ഡോ. ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. ബൂത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരും പ്രിസൈഡിങ് ഓഫിസറോട് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിനിടെ കെ.കുഞ്ഞിരാമന്‍ കാലുവെട്ടുമെന്നു ഭീഷണിപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ആണ് പരാതി നല്‍കിയത്.
കാസര്‍കോട് ആലക്കോട് ജിഎല്‍പി സ്കൂള്‍ പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫിസറായിരുന്ന ഡോ.കെ.എം.ശ്രീകുമാറാണ് പരാതി നല്‍കിയത്. പോളിങ് ബൂത്തില്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നത് തടയാന്‍ ഉദുമ എംഎല്‍എ ശ്രമിച്ചു. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്ന് കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്നും ശ്രീകുമാർ സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ ആരോപിച്ചു.
English Summary: Not blackmailed KM Sreekumar says Udma MLA K Kunhiraman