ADVERTISEMENT

ബെംഗളൂരു ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിച്ചതിനെതിരെ യുവമോർച്ച ദേശീയ അധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. ടെക് കമ്പനികളുടെ ഇത്തരം നടപടികൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നു തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. യുഎസ് പ്രസിഡന്റിനെതിരെ പോലും ഇത്തരം നടപടികൾ സ്വീകരിക്കാമെങ്കിൽ നാളെ നമ്മളിൽ ആർക്കെതിരെയും ഇത് ആവർത്തിക്കാമെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രം കർശനമായ നടപടികൾ സ്വീകരിക്കണമെന്നും തേജസ്വി സൂര്യ പറഞ്ഞു. യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി ട്രംപ് അനുകൂലികൾ അക്രമം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിച്ചത്.

കൂടുതൽ അക്രമമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് നീക്കിയതായി ട്വിറ്റർ അറിയിക്കുകയായിരുന്നു. തന്നെ നിശബ്ദരാക്കാൻ തന്റെ രാഷ്ട്രീയ ശത്രുക്കളുമായി ട്വിറ്റർ ഗൂഢാലോചന നടത്തിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കാപ്പിറ്റോളില്‍ കഴിഞ്ഞ ബുധനാഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു.

ട്വിറ്ററിന്റെ നയങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ എന്നെന്നേക്കുമായി അക്കൗണ്ട് മരവിപ്പിക്കുമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നു. കാപ്പിറ്റോൾ അക്രമത്തെ തുടർന്ന് ട്രംപിനെ രണ്ടാഴ്ചത്തേക്ക് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. അക്രമത്തിനു ആഹ്വാനം ചെയ്തു കൊണ്ടുള്ള ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.

English Summary: If They Can Do This To US President...": BJP's Tejasvi Surya On Twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com