ചെന്നിത്തലയുടെ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന് സിപിഎം
Mail This Article
ആലപ്പുഴ∙ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് സിപിഎം. പഞ്ചായത്തില്‍ സിപിഎം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. യുഡിഎഫ് പിന്തുണയോടെ അധികാരത്തിലെത്തിയ നടപടി രാഷ്്ട്രീയ വിവാദമായതോടെയാണ് രാജിവയ്‌ക്കാനുള്ള നിര്‍ദേശമെന്നാണു വിശദീകരണം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം.
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ജന്മസ്ഥലമായ ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് നല്‍കിയ പിന്തുണയാണ് പാര്‍ട്ടി വേണ്ടെന്നുവയ്ക്കുന്നത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇത്തവണ ഇവിടെ ഇല്ലായിരുന്നു. കഴിഞ്ഞതവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റു വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്.
പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനം. എല്‍ഡിഎഫിലും ബിജെപിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ട്. ഈ സഹാചര്യത്തിലാണ് രഹസ്യധാരണയ്ക്ക് സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചത്. ഇതേ മട്ടില്‍ മറ്റുചില പഞ്ചായത്തുകളിലും കോണ്‍ഗ്രസ് പിന്തുണ സിപിഎം തള്ളിയിരുന്നു.
Content Highlights: CPM, Congress, Chennithala- Thripperumthura Gramapanchayath