പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു
Mail This Article
ന്യൂഡൽഹി∙ ഇന്ത്യന്‍ നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് മലയാളിയായ അഭിലാഷ് ടോമി. രണ്ടായിരത്തിലാണ് അഭിലാഷ് ടോമി നാവിക സേനയില്‍ ചേര്‍ന്നത്. 2013ല്‍ പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന് രാജ്യം കീർത്തിചക്ര നൽകി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡൽ, അഡ്വഞ്ചര്‍ സ്പോര്‍ട്ടിസിലെ മികവിന് ടെൻസിങ് നോർഗെ നാഷനൽ അഡ്വഞ്ചർ അവാർഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
42 വയസായി, ഇപ്പോള്‍ വിരമിച്ചാല്‍ പായ്‌വഞ്ചി ദൗത്യങ്ങളില്‍ കൂടുതല്‍ പങ്കാളിയാകാം. 2022ലെ ഗോൾഡൻ ഗ്ലോബ് മല്‍സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണത്തെ െതറ്റുകള്‍ ആവര്‍ത്തിക്കാതെ മല്‍സരം പൂര്‍ത്തിയാക്കണമെന്നും വിരമിക്കലിനോട് പ്രതികരിച്ച് അദ്ദേഹം വ്യക്തമാക്കി.
2018ൽ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി സഞ്ചാരത്തിൽ പങ്കെടുത്ത അഭിലാഷ് ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 1,900 നോട്ടിക്കൽ മൈൽ അകലെയുള്ള സ്ഥലത്തുവച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയായിരുന്നു അപകടം.
ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. നടുവിന് പരുക്കേറ്റ അഭിലാഷ് ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു. നാവികസേനയിലെ ചുമതലകളിലേക്ക് മടങ്ങിയെത്തിയെങ്കിലും സെയിലിങ്ങിലേക്ക് തിരിച്ചെത്താനായാരുന്നില്ല. ഇതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. നിരവധി അന്താരാഷ്ട്ര സെയിലിങ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊച്ചി കണ്ടനാട് വെല്യാറ വീട്ടിൽ, നാവികസേന റിട്ട. ലഫ്. കമാൻഡർ വി.സി.ടോമിയുടെയും വൽസമ്മയുടെയും മകനാണ്.
English Summary : Commander Abhilash Tomy retires
Read more on Abhilash Tomy:
'ഇനിയും കടലിൽ പോകും, ഒറ്റയ്ക്ക്'; സമുദ്ര സഞ്ചാര അനുഭവങ്ങൾ പങ്കുവച്ച് അഭിലാഷ് ടോമി