ശ്രീനാരായണഗുരു സര്‍വകലാശാലയുടെ ലോഗോ മരവിപ്പിച്ചു; പുനഃപരിശോധിക്കും
Mail This Article
×
കൊല്ലം ∙ കൊല്ലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പുനഃപരിശോധിക്കുന്നു. പുതിയ തീരുമാനം വരുന്നതുവരെ അടുത്തിടെ പുറത്തിറക്കിയ ലോഗോ മരവിപ്പിച്ചു. വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നാണു തീരുമാനം.
ലോഗോയെക്കുറിച്ചു പഠനം നടത്താൻ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. വി.മനോജ് അംഗങ്ങളുമായി സമിതിയെ നിയമിച്ചു.
നിലവിലുള്ള ലോഗോയെക്കുറിച്ച് ഉയർന്ന ആശങ്കകൾ ഈ സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ടു ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നു സർവകലാശാല അധികൃതർ വ്യക്തമാക്കി.
English Summary: Sree Narayana Guru University logo controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.