‘അതിർത്തിയിൽ സംഘർഷത്തിന് അയവില്ല; ഏത് സാഹചര്യവും നേരിടും’
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷത്തിന് അയവില്ലെന്ന് കരസേനാ മേധാവി ജനറൽ എം. എം. നരവനെ. അതിർത്തിയിലെ മുൻനിര താവളങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നവർക്കു പിന്നിലായി അണിനിരന്ന സൈനികരിൽ ഒരു വിഭാഗത്തെ ചൈന പിൻവലിച്ചിട്ടുണ്ട്. പക്ഷേ സംഘർഷാവസ്ഥയിൽ മാറ്റമില്ലെന്ന് നരവനെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . അതിർത്തി മേഖലകളിൽ സേനാ വിമാനങ്ങൾ പറത്തുന്നതിന് വനിതാ ഓഫിസർമാരെ നിയോഗിക്കും. ഇതിനായി ജൂലൈ മുതൽ പരിശീലനം ആരംഭിക്കും.
സംഘർഷത്തിന്റെ ആദ്യ മാസങ്ങളിൽ ചൈനയ്ക്ക് നേരിയ മേൽകൈ ഉണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റോടെ ഇന്ത്യൻ സേന പിടിമുറക്കി. ഇരു സേനകളും നേർക്കുനേർ നിലയുറപ്പിക്കുന്ന സ്ഥിതിയായി. പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ട്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണ്. ചർച്ചകളിലൂടെ അതിർത്തി തർക്കം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary :Army Chief General Naravane says forces geared up to tackle any threat