ADVERTISEMENT

തൃശൂര്‍∙ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോടു കയര്‍ത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ''പ്ലീസ് സ്റ്റോപ്പ് ഇറ്റ്. നിങ്ങള്‍ ഇതേക്കുറിച്ചു കൂടുതല്‍ സംസാരിക്കേണ്ട. ചുമ്മാ ആവശ്യമില്ലാതെ. പ്ലീസ് ടെല്‍മി. നിങ്ങള്‍ മാനേജ്‌മെന്റിനു വേണ്ടിയിട്ടാണോ അതോ ഏതെങ്കിലും രാഷ്ട്രീയ  പാര്‍ട്ടിക്കു വേണ്ടിയാണോ ഇതുന്നയിക്കുന്നത്.'' വീണ്ടും ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെ: ''ഒന്നു മിണ്ടാതിരിക്കൂ നിങ്ങള്‍''.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് കേസില്‍ സിബിഐ അന്വേഷണത്തിന്റെ  സ്റ്റേ നീക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിനു തിരിച്ചടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  വിജിലന്‍സിനെക്കൊണ്ട് അന്വേഷണം നടത്തി ഫയലുകള്‍ കൈവശപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമിച്ചത്. അതുശരിയല്ല. അതിനാലാണ് കോണ്‍ഗ്രസ്  ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തില്‍ തട്ടിപ്പിന്റെ ഉള്ളറകള്‍ പുറത്തുവരും.

സിബിഐ അന്വേഷണം വന്നപ്പോള്‍ നേരിടാന്‍ തയ്യാറാണെന്നുപറയാനുള്ള രാഷ്ട്രീയ ആര്‍ജവവും സത്യസന്ധതയും മുഖ്യമന്ത്രി കാട്ടിയില്ല. മുഖ്യമന്ത്രിയും കൂടെ നില്‍ക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും ഈ ഇടപാടില്‍ തങ്ങളുടെ കൈ അശുദ്ധമാണെന്നു തെളിയിച്ചിരിക്കുയാണ്. ഒരുകൂട്ടം ആശ്രിതന്മാരുള്ള വിജിലന്‍സിനെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

English Summary: Mullappally Ramachandran shouts to media on questions about Welfare Party Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com