വൈറ്റില: നിപുൻ ചെറിയാന് ജാമ്യം; ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം
Mail This Article
×
കൊച്ചി ∙ വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപു തുറന്നു നൽകിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ഉപാധിയുമുണ്ട്.
ബുധനാഴ്ച കോടതി ഉത്തരവിന്റെ പകർപ്പു ലഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ വ്യാഴാഴ്ച മാത്രമേ പുറത്തിറങ്ങൂ. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു കൂട്ടംകൂടാൻ ആഹ്വാനം ചെയ്തതിനും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള വകുപ്പുകളിലാണ് കോടതി റിമാൻഡ് ചെയ്തത്. ഒപ്പം അറസ്റ്റിലായവരെ തൊട്ടടുത്ത ദിവസം തന്നെ ജാമ്യം നൽകി വിട്ടയച്ചിരുന്നു.
English Summary: Bail for Nipun Cherian
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.