ADVERTISEMENT

തിരുവനന്തപുരം ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ. പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടർമാരും വീഴ്ച വരുത്തിയെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ കൂടിയായ പി.കെ.ഹനീഫയുടെ റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തു വിട്ടിരുന്നില്ല. റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ആക്‌ഷൻ ടേക്കൻ സ്റ്റേറ്റ്മെന്റ് ആണ് ബുധനാഴ്ച സഭയിൽ വച്ചത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ്ഐ പി.സി.ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കി.

കേസന്വേഷിച്ച മറ്റു ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു ഡിജിപി പരിശോധിക്കും. ലത ജയരാജിനെയും ജലജ മാധവനെയും ഇനി പ്രോസിക്യൂട്ടര്‍മാര്‍ ആക്കില്ല. പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് 2 മാസം പ്രാരംഭ പരിശീലനം നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുമുൻപ് അഡ്വക്കേറ്റുമാരുടെ പാനൽ തയാറാക്കണമെന്ന ശുപാർശകൾ അംഗീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.  

English Summary: Walayar Case: Judicial Commission Report in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com