കര്‍ഷക വിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ല; സമിതിയിൽനിന്ന് പിന്‍മാറി ഭൂപീന്ദര്‍ സിങ്
Mail This Article
×
ന്യൂഡൽഹി ∙ കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്ന് മന്‍ പറഞ്ഞു.
ഭൂപീന്ദർ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങൾ ചില ഭേദഗതിയോടെ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. സമിതി അംഗങ്ങൾ നിയമങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാൽ ചർച്ചയ്ക്കില്ലെന്നും കർഷക നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Farmers protest Bhupinder Singh Mann quits
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.