ADVERTISEMENT

തിരുവനന്തപുരം ∙ തനിക്കെതിരെ പി.ടി.തോമസ് എംഎൽഎ നിയമസഭയിൽ ഉയർത്തിയ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്‌ന സുരേഷ് വന്നോ എന്നതടക്കം വ്യക്തിപരമായ ആരോപണങ്ങൾ പി.ടി.തോമസ് ഉന്നയിച്ചപ്പോൾ, റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്ര ഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്ര ഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരുമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങളെന്നും സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടപ്പള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇടപ്പള്ളിയിൽ സ്വത്തു കച്ചവടത്തിനിടെ 90 ലക്ഷം രൂപ പിടിച്ചെടുത്ത കേസിൽ ആദായനികുതി വകുപ്പ് അന്വേഷണം പുരോഗമിക്കെ, ആ സമയത്ത് അവിടെയുണ്ടായിരുന്ന പി.ടി.തോമസിനെതിരെ ഇടതുപക്ഷം ആരോപണങ്ങളുയർത്തിയിരുന്നു.

പിണറായി ധൃതരാഷ്ട്രരെപ്പോലെ പുത്രിവാല്‍സല്യത്താല്‍ അന്ധനായെന്നു സഭയിൽ പി.ടി.തോമസ് ആരോപിച്ചു. സ്വപ്ന സുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. നവോത്ഥാന നായകൻ ഇന്ന് അധോലോക നായകനായി. ഏതു ഫയലിലും ഒപ്പിടുന്നയാളെന്ന് എം.ശിവശങ്കര്‍ പറഞ്ഞെന്നും പി.ടി.തോമസ് ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

English Summary: Kerala CM Pinarayi Vijayan slams PT Thomas over his remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com