മഹാമാരിക്കാലത്തെക്കുറിച്ച് ‘മനോരമ ഇയർബുക്കി’നായി എഴുതിയ ലേഖനം റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ കടന്നുപോയ വർഷത്തെക്കുറിച്ചും ആത്മനിർഭർ ഭാരതത്തിലേക്കുള്ള അന്വേഷണത്തെക്കുറിച്ചും ഇന്ത്യയിലുടനീളം വ്യാപകമായി വായിക്കപ്പെടുന്ന ‘മനോരമ ഇയർബുക്കി’നായി എഴുതിയത് റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനോരമ ഓൺലൈനിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു റീട്വീറ്റ്.
മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുകയും ഒറ്റ രാഷ്ട്രമായി നിലകൊള്ളുകയും ചെയ്യുന്ന ഇന്ത്യയുടെ ദേശീയ സ്വഭാവം കോവിഡ് മഹാമാരിയുടെ സമയത്ത് ലോകത്തിനു മുൻപിൽ വെളിപ്പെട്ടതായി മനോരമ ഇയർ ബുക്ക് 2021നായി എഴുതിയ പ്രത്യേക ലേഖനത്തിൽ പ്രധാനമന്ത്രി മോദി വിശദമാക്കുന്നു.
‘ഒട്ടേറെ ദുരിതങ്ങൾ അനുഭവിച്ച വർഷമായി ചിലർ 2020നെ വിശേഷിപ്പിച്ചേക്കാം. എന്നാൽ നമ്മുടെ പൗരന്മാർക്കും സമൂഹത്തിനും രാജ്യത്തിനാകെയും ആന്തരിക കണ്ടെത്തലിന്റെ വർഷമാണ് 2020 എന്നു ഞാൻ വിശ്വസിക്കുന്നു’– പ്രധാനമന്ത്രി ലേഖനത്തിൽ പറഞ്ഞു. പ്രതികൂല സാഹചര്യം കരുത്ത് വർധിപ്പിക്കുക മാത്രമല്ല, നമ്മുടെ യഥാർഥ, സ്വതസിദ്ധമായ സ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു.
പ്രതിസന്ധിഘട്ടങ്ങളെ ക്ഷമയോടെ നേരിടാനുള്ള ഇന്ത്യക്കാരുടെ സ്വതസിദ്ധമായ ആ കഴിവിനെ ലോകമാകെ അംഗീകരിച്ചു. ശ്രമകരമായ സാഹചര്യങ്ങളിൽ ഉറച്ചുനിൽക്കുക മാത്രമല്ല നാം ലോകത്തെ സഹായിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യ ലോകത്തിനു മുന്നിൽ ഒരു ‘ഫാർമസി’യായി ഔന്നത്യത്തോടെ നിലകൊള്ളുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം
English Summary: PM Modi Writes Article on Aatmanirbhar Bharat in Manorama Year Book