ADVERTISEMENT

തിരുവനന്തപുരം ∙ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി പുറ്റിങ്ങൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയ ഡിവൈഎസ്പിക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. പുറ്റിങ്ങൽ ക്ഷേത്രത്തിൽ ദുരന്തമുണ്ടാകുമ്പോൾ സ്ഥലത്തെ അസിസ്റ്റന്റ് കമ്മിഷണറായിരുന്ന എം.എസ്.സന്തോഷിനെതിരെയാണ് അന്വേഷണം. ഡിജിപിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കേണ്ടത്.

വെടിക്കെട്ട് നടത്താൻ ക്ഷേത്ര കമ്മിറ്റിക്ക് ലൈസൻസ് ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ സന്തോഷ് പരിശോധിച്ചില്ലെന്നു ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കമ്മിഷൻ കണ്ടെത്തിയിരുന്നു. 2016 ഏപ്രിൽ 9നു രാത്രി 7.30 മുതൽ 9.30 വരെ അസിസ്റ്റന്റ് കമ്മിഷണർ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നെങ്കിലും ഭാരവാഹികളോട് വെടിക്കെട്ടിനുള്ള ലൈസൻസ് ചോദിക്കുകയോ അത് ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തില്ല. ലൈസൻസില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സിഐ, എസ്ഐ എന്നിവർക്ക് നിർദേശം നൽകിയില്ല.

വെടിക്കെട്ടിനുള്ള ഒരുക്കങ്ങളോ ദുരന്തമുണ്ടായാൽ തടയാനുള്ള മുന്നൊരുക്കങ്ങളോ പരിശോധിച്ചില്ല. ഇതെല്ലാം സുരക്ഷയില്ലാതെ വെടിക്കെട്ട് നടക്കുന്നതിന് ഇടയാക്കിയെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണ് കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. 2016 ഏപ്രിൽ പത്തിനു പുലർച്ചെ മൂന്നേകാലിനാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടം നടന്നത്.

English Summary: Puttingal Temple Fire - Enquiry against DySP who failed in his duties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com