ADVERTISEMENT

തിരുവനന്തപുരം∙ റബ്ബറിന്റെ തറവില ഏപ്രിൽ ഒന്ന് മുതൽ 170 രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. നെല്ലിന്റെ സംഭരണവില 28 ആയി ഉയർത്തും. നാളികേരത്തിന്റെ സംഭരണവില  27ൽനിന്ന് 32 ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

kerala-budget-2021-Graphics-12

റബ്ബർ അധിഷ്ഠിത ഉൽപന്നങ്ങളുടെ ഹബ്ബ് സ്ഥാപിക്കുന്നതിന് 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിക്കും. 1050 കോടിയാണ് പ്രതീക്ഷിത മുതൽ മുടക്ക്. അമുൽ മോഡൽ റബ്ബർ സംഭരിക്കുന്നതിനുള്ള സഹകരണ സംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ച സ്ഥലത്തായിരിക്കും കമ്പനിയെന്നും മന്ത്രി പറഞ്ഞു.

English Summary: Kerala Budget 2021: Support price of rubber increased to Rs 170

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com