ഓടുന്ന ട്രെയിനിൽ നിന്നു ഭാര്യയെ തള്ളിയിട്ടു കൊന്നു; യുവാവ് പിടിയിൽ
Mail This Article
മുംബൈ∙ ഓടുന്ന ലോക്കൽ ട്രെയിനിൽ നിന്നു ഭാര്യയെ യുവാവ് തള്ളിയിട്ടു കൊന്നു. ഇയാളെ അറസ്റ്റ് ചെയ്‌തെന്നു പൊലീസ് പറഞ്ഞു. മാൻഖുർദ് നിവാസിയായ 26 വയസ്സുകാരിയാണു വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സ്ത്രീയുടെ ആദ്യ വിവാഹത്തിലെ 7 വയസ്സുള്ള മകളും 31 വയസ്സുള്ള ഭർത്താവും തിങ്കളാഴ്ച ലോക്കൽ ട്രെയിനിൽ സഞ്ചരിക്കവേ, സ്ത്രീ വാതിലിൽ ഞാന്നു കിടന്നു യാത്ര ചെയ്തു. ഈ സമയം അടുത്തു നിന്ന ഭർത്താവ് അവളെ വീഴാതെ പിടിച്ചു നിർത്തുന്നതായി നടിച്ച്, പിന്നീട് തള്ളിയിടുകയായിരുന്നുവെന്നു ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) പറഞ്ഞു.
ഹാർബർ ലൈനിലെ ചെമ്പൂർ-ഗോവണ്ടി സ്‌റ്റേഷനുകൾക്കിടയ്ക്കാണു സ്ത്രീ വീണത്. കൂലിവേലക്കാരായ ഇവർ 2 മാസം മുൻപാണ് വിവാഹിതരായത്. സംഭവം നടന്ന കോച്ചിലെ യാത്രക്കാരിയാണു ഗോവണ്ടി സ്‌റ്റേഷനിൽ ഇറങ്ങി ജിആർപിക്കു വിവരങ്ങൾ നൽകിയത്.
English Summary: Man pushes wife out of Mumbai local train, arrested