ADVERTISEMENT

തിരുവനന്തപുരം∙ പ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്‍ തിരുവനന്തപുരത്ത് തുടങ്ങാനിരുന്ന രാജ്യാന്തര സംഗീത സ്കൂള്‍ ഉപേക്ഷിച്ചു. ഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസവും സൗജന്യമായി നല്‍കാമെന്ന് പ്രഖ്യാപിച്ച ഭൂമിക്ക് വര്‍ഷം 15 ലക്ഷം രൂപ വാടക ചോദിച്ചതുമാണ് പിന്മാറ്റത്തിന് കാരണം. പിന്മാറുകയാണന്ന് കാണിച്ച് സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി മുഖേന അംജദ് അലിഖാന്‍ സര്‍ക്കാരിന് കത്ത് നല്‍കി.

2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വേളിയില്‍ രണ്ടരയേക്കര്‍ സ്ഥലം സൗജന്യമായി സ്ഥലം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴും വാക്ക് മാറ്റിയില്ല. പക്ഷേ വര്‍ഷം 7 കഴിഞ്ഞിട്ടും സ്ഥലം കൈമാറിയിട്ടില്ല. മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റവന്യൂ, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാറായില്ലെന്ന് പദ്ധതിക്ക് മുന്‍കൈ എടുത്ത സുര്യ കൃഷ്ണമൂര്‍ത്തി പറയുന്നു. ഉദ്യോഗസ്ഥരാണ് പദ്ധതി അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സ്കൂളില്‍ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനമാണ് വിഭാവനം ചെയ്തിരുന്നത്. സ്കൂളിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റാനും അംജദ് അലി ഖാന്‍ ആഗ്രഹിച്ചിരുന്നു.

English Summary: Amjad Ali Khan drops music school project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com