കലക്ടർ സിപിഎമ്മിനായി പണിയെടുക്കുന്നു; മാറ്റണമെന്ന് യുഡിഎഫ്; കത്ത്
Mail This Article
×
കാസർകോട്∙ കലക്ടർ സജിത് ബാബുവിനെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്തു നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എംഎൽഎ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും നടപടിയെടുത്തില്ല. ഡി. സജിത്ത് ബാബു പദവിയിൽ തുടരുന്നപക്ഷം സുതാര്യമായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.
English Summary : UDF demands removal of Kasaragod Collector
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.