അഫ്ഗാനിസ്ഥാനിൽ സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു
Mail This Article
×
കാബൂൾ∙ അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറില്‍ പോകവെയാണ് ആക്രമണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരുക്കേറ്റു.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആക്രമണം കാബൂള്‍ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. എന്നാല്‍ താലിബാന്‍ ഇതു നിഷേധിച്ചു. അഫ്ഗാന്‍ സുപ്രീംകോടതിയില്‍ 200 വനിതാ ജഡ്ജിമാരാണുള്ളത്.
English Summary: Gunmen Shoot Dead Two Women Supreme Court Judges In Kabul
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.