ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ ലാബുകളെയും പാരാമെഡിക്കല്‍ പരിശീലന കേന്ദ്രങ്ങളെയും നിയന്ത്രിക്കാന്‍ നിയമവ്യവസ്ഥയൊരുക്കാതെ സര്‍ക്കാര്‍. സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും റജിസ്ട്രേഷനുമായി വിഭാവനം ചെയ്ത പാരാമെഡിക്കല്‍ കൗണ്‍സില്‍ നിയമം ഇതുവരെ നിയമസഭയില്‍ അവതരിപ്പിച്ചിട്ടില്ല. ഏഴുതവണയാണ് ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കിയത്.

സംസ്ഥാനത്ത് 15,000 സ്വകാര്യ മെഡിക്കല്‍ ലാബുകളും, അതില്‍ ഒരു ലക്ഷത്തോളം ടെക്നീഷ്യന്‍മാരും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബിരുദമോ ഡിപ്ലോമയോ നേടിയവരുടെ എണ്ണം വളരെ കുറവും. ഈ സാഹചര്യത്തിലാണ് സ്വകാര്യ ലാബുകളുടെയും ടെക്നീഷ്യന്‍മാരുടെയും റജിസ്ട്രേഷന് പാരാമെഡിക്കല്‍ കൗണ്‍സില്‍ നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

1995ല്‍ ആദ്യമായി ഓര്‍ഡിനന്‍സും ഇറക്കി. അക്കാലത്ത് 10,000ൽ താഴെ ലാബ് ടെക്നീഷ്യന്‍മാര്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ലാബുകളുടെ നിലവാരത്തിനനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഗുണനിലവാര നിയന്ത്രണം, ലാബ് ടെക്നീഷ്യന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത, പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ അംഗീകാരം, നിയന്ത്രണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ബില്‍ തയാറാക്കിയത്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക റജിസ്ട്രേഷന്‍ നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. ഏഴുവട്ടം ഓര്‍ഡിനന്‍സായി ഇറക്കിയിട്ടും പാരാമെഡിക്കല്‍ കൗണ്‍സില്‍ നിയമം നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയാറായില്ല.

English Summary: Paramedical Council Act has not yet been introduced in the Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com