‘അംഗങ്ങൾക്കു മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരം’
Mail This Article
×
തിരുവനന്തപുരം∙ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയാനും അകറ്റി നിർത്താനും കഴിയുമ്പോഴാണു പൊതുപ്രവർത്തകർ ആ പേരിന് അര്‍ഹരാകുന്നതെന്നു ഒ.രാജഗോപാൽ. സ്പീക്കറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശവിരുദ്ധ ശക്തികളുടെ അജ്ഞാനുവർത്തിയായി പൊതുപ്രവര്‍ത്തകർ നിൽക്കുന്നത് ദുഃഖകരമാണ്. സ്പീക്കർക്കെതിരെ രാഷ്ട്രീയകാരണങ്ങളാൽ സാധാരണ പ്രമേയം വരാറുണ്ട്. ഇത് വ്യത്യസ്തമാണ്. അംഗങ്ങൾക്കു മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരമാണ്. സ്വാധീനത്തെയും സമ്മർദത്തെയും അതിജീവിക്കുമ്പോഴാണ് മാതൃകാ പൊതുപ്രവർത്തകരാകുന്നതെന്നും ഒ.രാജഗോപാൽ പറഞ്ഞു.
English Summary: O Rajagopal against Speaker P Sreeramakrishnan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.