സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശര്‍മ; ഇല്ലെന്ന് ചെന്നിത്തല: വാക്പോര്
Mail This Article
×
തിരുവനന്തപുരം∙സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇഫ്താറിന് ക്ഷണിച്ചെന്ന് എസ്. ശർമ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ പാർട്ടിയിൽ കോൺസൽ ജനറലിനെയാണ് ക്ഷണിച്ചതെന്നും സ്വപ്നയെ ക്ഷണിച്ചെന്ന ശർമ്മയുടെ പരാമർശം തെറ്റാണെന്നും രമേശ് ചെന്നിത്തല മറുപടി നൽകി.
പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്പീക്കറെ അവിശ്വസിക്കുന്നുവെന്ന് ശർമ പറഞ്ഞു. സ്പീക്കർ പി. ശ്രീരമാകൃഷ്ണനെതിരെ എം. ഉമ്മർ അവതരിപ്പിച്ച പ്രമേയം സഭയിൽ ചർച്ച ചെയ്യവെയാണ് ഇത്തരത്തിൽ പരാമർശമുണ്ടായത്.
English Summary : Ramesh Chennithala denies S Sharma's argument that Swapna Suresh was invited for Iftar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.