ADVERTISEMENT

മുംബൈ∙ ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ച റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ കേസെടുത്ത് ആണത്തം തെളിയിക്കാൻ ബിജെപിയോട് ശിവസേന. പാർട്ടി മുഖപത്രമായ 'സാമ്‌ന'യുടെ മുഖപ്രസംഗത്തിലാണ് ഈ വെല്ലുവിളി. 100 ഗ്രാം കഞ്ചാവ് പിടിച്ചാൽ ബഹളം വയ്ക്കുന്ന മാധ്യമങ്ങൾ അർണബിന്റെ രാജ്യദ്രോഹത്തെക്കുറിച്ച് ചർച്ച നടത്തുന്നില്ലെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ബാലാക്കോട്ട് വ്യോമാക്രമണം അർണബ് നേരത്തേ അറിഞ്ഞുവെന്നു സൂചിപ്പിക്കുന്ന വാട്‌സാപ് ചാറ്റുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സാമ്നയിലെ വിമർശനം.

''താണ്ഡവ്'' എന്ന വെബ്സീരീസിനെതിരെ ചില ബിജെപി നേതാക്കൾ പരാതി നൽകിയത് നല്ലകാര്യം തന്നെ. എന്നാൽ സൈനികരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ച അർണബിനെതിരെ കേസു കൊടുത്താൽ മാത്രമേ അവരെ യഥാർഥ ആണുങ്ങളെന്ന് വിളിക്കാനാവൂ-മുഖപ്രസംഗം പരിഹസിച്ചു. 40 സൈനികരുടെ രക്തം ചിന്തിയതിനു പിന്നിൽ  രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് ആരോപണം നേരത്തേയുണ്ടായിരുന്നു. അർണബിന്റെ വാട്‌സാപ് ചാറ്റ് പുറത്തുവന്നതോടെ അതു കൂടുതൽ ശക്തമായി. കേന്ദ്ര സർക്കാർ സത്യം പുറത്തുകൊണ്ടുവരണം-മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.

English Summary :Arnab Goswami’s chats: Shiv Sena asks BJP leaders to take action, prove if they were ‘truly men’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com