ADVERTISEMENT

ബെംഗളൂരു ∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (SAAW) കഴിഞ്ഞദിവസം ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്‌എ‌എൽ) ഹോക്ക്-Iൽനിന്നാണു ഡിആർ‌ഡിഒ പരീക്ഷണം നടത്തിയത്. സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണിന്റെ ഒമ്പതാമത് വിജയകരമായ ദൗത്യമാണിത്. കൃത്യതയോടെ നിറവേറ്റപ്പെട്ട ദൗത്യം മുൻനിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും നേടുകയും ചെയ്തു.

ബാലസോറിലെ ഇടക്കാല വിക്ഷേപണ കേന്ദ്രത്തിൽ (ഐടിആർ) സ്ഥാപിച്ച ടെലിമെട്രി, ട്രാക്കിങ് സംവിധാനങ്ങൾ ദൗത്യം പൂർണമായും പകർത്തി. ഡിആർ‌ഡി‌ഒയുടെ ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാറത്ത് (ആർസിഐ) ആണ് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. 125 കിലോ ഭാരമുണ്ട്. 100 കിലോമീറ്റർ വരെ പരിധിയുള്ള ഇതിനു റഡാറുകൾ, ബങ്കറുകൾ, റൺവേകൾ തുടങ്ങിയ ശത്രുക്കളുടെ വ്യോമകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുണ്ടെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.

English Summary: Hawk-i test fires smart anti-airfield weapon that can destroy enemy assets from 100km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com