ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിൽ 14,256 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 152 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,184 ആയി. ഇതുവരെ 1,06,39,684 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ 1,85,662 പേർ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. 24 മണിക്കൂറിൽ 17,130 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 10,300,838 ആയി. 

രാജ്യത്ത് ഇതുവരെ 13,90,592 പേരാണ് രോഗപ്രതിരോധ വാക്സീൻ സ്വീകരിച്ചത്. മൂന്നു ലക്ഷത്തോളം പേരാണ് ഇന്നലെ മാത്രം വാക്സീൻ സ്വീകരിച്ചത്. വാക്സിനേഷൻ ഡ്രൈവ് തുടങ്ങിയ ജനുവരി 16 മുതൽ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർ കുത്തിവയ്പ്പെടുക്കുന്നത്.

English Summary : 14,256 New Coronavirus Cases In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com