ADVERTISEMENT

ചെന്നൈ∙ ‘എന്റെ മകൻ ജയിലിൽനിന്നു പുറത്തിറങ്ങുമെന്നു തന്നെയാണു ഉറച്ച വിശ്വാസം. അതു വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരും ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു’- അർപുതമ്മാൾ പറയുന്നു. പേരറിവാളനുൾപ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സർക്കാർ ശുപാർശയിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഗവർണർക്കു നിർദേശം നൽകിയതോടെ കുടുംബം പ്രതീക്ഷയിലാണ്.

മകന്റെ മോചനത്തിനായി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം ഫലം കാണുമെന്നു തന്നെയാണു അർപുതമ്മാളിന്റെ പ്രതീക്ഷ. ഇത്തവണ ശുഭ വാർത്തയുണ്ടാകുമെന്നു തന്നെയാണു വിശ്വാസമെന്നു പിതാവ് ജ്ഞാനശേഖരൻ പറയുന്നു.

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിനായി നടക്കുന്ന ശ്രമങ്ങളുടെ മുഖമായ അർപുതമ്മാൾ അനാരോഗ്യം കാരണം വീട്ടിൽ വിശ്രമത്തിലാണ്. ജ്ഞാനശേഖരനെയും വർഷങ്ങളായി രോഗങ്ങൾ അലട്ടുന്നുണ്ട്. പ്രമേഹമുൾപ്പെടെയുള്ള അസുഖങ്ങൾക്കു ചികിത്സക്കായി രണ്ടു മാസത്തെ പരോൾ അവസാനിച്ച് ഈയിടെയാണു പേരറിവാളൻ ജയിലിലേക്കു മടങ്ങിയത്.

1991-ൽ ജയിലിലായതു മുതൽ പേരറിവാളന്റെ പെരുമാറ്റം മികച്ചതായിരുന്നുവെന്നു അഭിഭാഷകൻ കെ.ശിവകുമാർ പറയുന്നു. ജയിലിൽ എംഫിൽ പഠനം പൂർത്തിയാക്കി. ഇത്തവണ മോചനമുണ്ടാകുമെന്നും നീതി ഇനി വൈകിപ്പിക്കാനാകില്ലെന്നും ശിവകുമാർ പറയുന്നു.

English Summary: Rajiv Gandhi Assassination: Pardon For Perarivalan To Be Decided By TN Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com