ശിവശങ്കറിന്റെ പങ്ക് സ്ഥാപിക്കാനായില്ല; നിരപരാധിയെന്ന് പറയാനാവില്ല: ഹൈക്കോടതി
Mail This Article
കൊച്ചി∙ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിെനതിരായ എല്ലാ വകുപ്പുകളും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബാങ്കിലെ ലോക്കര്‍ എടുത്തതില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാനായില്ല. ഇതിനാല്‍ ഒരു കോടിക്കു മുകളില്‍ കള്ളപ്പണം വെളുപ്പിച്ചതിനുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല.
ശിവശങ്കര്‍ നിരപരാധിയെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസുകളില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചു.
ഇഡി കേസില്‍ ഹൈക്കോടതിയും കസ്റ്റംസ് കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എസിജെഎം കോടതിയുമാണ് ജാമ്യം നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ശിവശങ്കറിന് ജയിലില്‍നിന്ന് ഇറങ്ങാനാകില്ല.
English Summary: High Court on Counterfeit money case against M Sivasankar