ADVERTISEMENT

ന്യൂഡൽഹി∙ കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യാ ഗേറ്റിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്പഥിൽ എത്തിയത്. പിന്നാലെ രാഷ്ട്രപതിയും രാജ്പഥിൽ എത്തിച്ചേർന്നു. തുടർന്ന് ആരംഭിച്ച പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ലെഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത്. ഹെലികോപ്റ്ററുകൾ ആകാശത്ത് പുഷ്പവൃഷ്ടി നടത്തി.

Republic-day-parade
റിപ്പബ്ലിക് ദിന പരേഡിൽനിന്ന്

ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്നു സായുധസേനകളുടെ പരേഡ്. രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്ന അഭിമാന ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചു. ബ്രഹ്മോസ് മിസൈൽ, ടി–90 ഭീഷ്മ ടാങ്ക്, ഷിൽക വെപ്പൺ സിസ്റ്റം, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, രുദ്ര ദ്രുവ് ഹെലികോപ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.

Pinaka-Multi-Launcher-Rocket-System
റിപ്പബ്ലിക് ദിന പരേഡിൽനിന്ന്

രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡിൽ പങ്കെടുത്തു. ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികത്തിന്റെ ഭാഗമാണിത്. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റാണ് ഫ്ലൈറ്റ് ലഫ്റ്റനന്റ് ഭാവ്‌ന കാന്ത്. 

republic-day-parade-1
രാഷ്ട്രപതി സൈനിക പരേഡിന് അഭിവാദ്യം സ്വീകരിക്കുന്നു. ചിത്രം: എഎൻഐ

32 നിശ്ചലദൃശ്യങ്ങളും പരേഡിൽ അവതരിച്ചിപ്പിച്ചു. വടക്കൻ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുൾപ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിലുള്ളത്. രാമക്ഷേത്രമായിരുന്നു ഉത്തർപ്രദേശിന്റെ തീം. ആത്മ-നിർഭർ ഭാരത് അഭിയാൻ തീമിൽ കോവിഡ് വാക്സീൻ വികസിപ്പിക്കുന്ന പ്രക്രിയ ആണ് ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ നിശ്ചലദൃശ്യത്തിൽ അവതരിപ്പിച്ചത്.

അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കാതെയാണ് ആഘോഷങ്ങൾ.

English Summary: India celebrates Republic Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com