ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, മികച്ച സേവനം കാഴ്ചവച്ചവർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. ഇന്റലിജൻസ് വിഭാഗം അഡിഷനൽ ഡയറക്ടർ ജനറൽ ടി.കെ.വിനോദ് കുമാറിനാണു കേരളത്തിൽ വിശിഷ്ട സേവനത്തിനുള്ള മെഡൽ. ഗൽവാൻ താഴ്‍വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച ബിഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫിസർ തെലങ്കാന സ്വദേശി കേണൽ സന്തോഷ് ബാബുവിനു മരണാനന്തര മഹാവിർ ചക്ര പ്രഖ്യാപിച്ചു.

സ്തുതർഹ്യ സേവനം (പൊലീസ്)

∙ ഹർഷിത അട്ടല്ലൂരി– ഐജി, തിരുവനന്തപുരം സൗത്ത് സോൺ

∙ കെ.എൽ.ജോൺകുട്ടി– സൂപ്രണ്ട്, പൊലീസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം

∙ എൻ.രാജേഷ്– സൂപ്രണ്ട്, വിജിലൻസ് ഓഫിസർ, പട്ടം സ്റ്റേഷൻ

∙ ബി.അജിത് കുമാർ– ഡപ്യൂട്ടി കമാൻഡന്റ്, എംഎസ്പി, മലപ്പുറം

∙ കെ.പി.അബ്ദുൽ റസാഖ്– അഡിഷനൽ ഡപ്യൂട്ടി കമ്മിഷണർ, കോഴിക്കോട്

∙ കെ.ഹരിശ്ചന്ദ്ര നായിക്ക്– ഡപ്യൂട്ടി സൂപ്രണ്ട്, സ്പെഷൽ മൊബൈൽ സ്ക്വാഡ് സ്റ്റേഷൻ, കാസർകോട്

∙ എസ്.മഞ്ജുലാൽ– ഇൻസ്പെക്ടർ, കരുനാഗപ്പള്ളി, കൊല്ലം‌

∙ കെ.നാസർ– എസ്ഐ, വൈക്കം, കോട്ടയം

‌∙ കെ.വൽസല– സീനിയർ സിപിഒ, മലപ്പുറം

വിശിഷ്ട സേവനം (ജയിൽ)

∙ ജെ.സജി കുമാർ– അസിസ്റ്റന്റ് സൂപ്രണ്ട്

∙ എം.വി.തോമസ്– ഡപ്യൂട്ടി സൂപ്രണ്ട് 

സ്തുതർഹ്യ സേവനം (ജയിൽ)

∙ കെ.ആന്റണി– അസിസ്റ്റന്റ് സൂപ്രണ്ട്, ഗ്രേഡ്2

∙ സാം തങ്കയ്യൻ– ഡിഐജി ഓഫ് പ്രിസൺസ്

∙ ടി.കെ.ജനാർദനൻ നമ്പ്യാർ– ഡപ്യൂട്ടി സൂപ്രണ്ട്

വിശിഷ്ട സേവനം (അഗ്നിശമന സേന)

∙ ടി.എ.ജോർജ്– അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ

സ്തുതർഹ്യ സേവനം (അഗ്നിശമന സേന)

∙ കെ.അബ്ദുൽ റഷീദ്– റീജിയണൽ ഫയർ ഓഫിസർ‌

∙ പി.നാസർ– സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ

English Summary: President’s Medal for Distinguished Service Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com