ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ കര്‍ഷകര്‍ സിഖ് പതാകയും കര്‍ഷകപതാകയും നാട്ടിയത് സുരക്ഷാ ഏജന്‍സികള്‍ക്ക് നാണക്കേടായി. ദേശീയപതാകയെ സ്പര്‍ശിക്കാതെയാണ് ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകര്‍ കൊടി കെട്ടിയത്. എന്നാല്‍ ചെങ്കോട്ടയില്‍ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാനാവില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു.

സിഖ് മതാനുയായികള്‍ പവിത്രമായി കാണുന്ന നിഷാന്‍ സാഹിബ് പതാക ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുതന്നെയാണ് വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ചെങ്കോട്ടയില്‍ എത്തിയത്. റിപ്പബ്ലിക് ദിനമായിട്ടും പൊലീസ് എണ്ണത്തില്‍ കുറവായിരുന്നു. ട്രാക്ടറുകളിലും മറ്റും സംഘടിച്ചെത്തിയ നൂറുകണക്കിന് കര്‍ഷകരെ നേരിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന സ്തംഭത്തിലും സമീപമുള്ള മകുടങ്ങളിലും സുരക്ഷാവേലികളിലും കര്‍ഷകര്‍ സിഖ് പതാകയും സംഘടനാ പതാകകളും കെട്ടി. പൊലീസ് അനുനയിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ലാത്തിച്ചാര്‍ജ് നടത്തിയിട്ടും കര്‍ഷകര്‍ പിന്മാറിയില്ല.

ഡല്‍ഹിയില്‍നിന്നു പുറത്തുകടക്കാനുള്ള വഴികള്‍ പൊലീസ് അടച്ചതോടെ സമരം ഓള്‍ഡ് ഡല്‍ഹിയിലെ നിരത്തുകളിലേക്കും വ്യാപിച്ചു. ഐടിഒയില്‍നിന്ന് പൊലീസ് തുരത്തിയ കര്‍ഷകരായിരുന്നു ഇതില്‍ ഏറെയും. ചെങ്കോട്ടയിലെ സമരത്തിനു പിന്നാലെ കര്‍ഷകര്‍ ദേശീയപതാകയേയും ദേശീയചിഹ്നത്തേയും അപമാനിച്ചെന്ന് വ്യാപകമായ പ്രചാരണമുണ്ടായി.

English Summary : Controversy over flsh hoisted at Red Fort by farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com