ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘ഇതു തീർത്തും നിർഭാഗ്യകരമായ കാഴ്ചയാണ്. ഞാൻ കർഷകരെ അനുകൂലിച്ച വ്യക്തിയാണ്. എന്നാൽ ഇതു ദൗര്‍ഭാഗ്യകരമാണ്. ചെങ്കോട്ടയ്ക്കു മുന്നിൽ ഉയരേണ്ടിയിരുന്നതു ത്രിവർണപതാക മാത്രമാണ്’– ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ നടപടിയെ തള്ളി തരൂർ ട്വിറ്ററിൽ രംഗത്തെത്തി.

ദേശീയ തലസ്ഥാനത്തേക്കു പ്രതിഷേധ‌വുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിനു കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. ഐടിഒയിലുണ്ടായ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു.

English Summary: Shashi Tharoor slams farmers for hoisting flag in Red Fort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com