ADVERTISEMENT

ആലപ്പുഴ∙ ബൈപ്പാസ് ഉദ്ഘാടന വേദിയിൽ പരസ്പരം അഭിനന്ദിച്ച് കേന്ദ്രവും സംസ്ഥാനവും. ബൈപാസ് യാഥാര്‍ഥ്യമായത് സംസ്ഥാനത്തിന്റെ സഹകരണം കൊണ്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയതില്‍ നിതിന്‍ ഗഡ്കരിയുടെ പങ്ക് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. 

നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്നാണ് ബൈപാസ് ഉദ്ഘാടനം ചെയ്തത്. 373 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ബൈപ്പാസ് കേരളത്തിലെ ഏറ്റവും നീളംകൂടിയ എലവേറ്റഡ് ഹൈവേ കൂടിയാണ്. ഔദ്യോഗിക ഉദ്ഘാടനത്ത് ശേഷം മന്ത്രി ജി.സുധാകരന്‍ ബൈപാസിലൂടെ ആദ്യ യാത്ര നടത്തി. 

English Summary: Alappuzha bypass inaugurated by Nitin Gadkari jointly with Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com