ADVERTISEMENT

ആലപ്പുഴ∙ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. കേരളവും, കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല ജനഹൃദയങ്ങളില്‍ ഫ്ലക്സ് വയ്ക്കാന്‍ പറ്റണമെന്നും പൊതുമരാമത്ത് മന്ത്രി കോൺഗ്രസിനെ ഉന്നമിട്ട് പറഞ്ഞു.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെ വിമർശനം. ചടങ്ങിലേക്ക് എംപി കെ.സി. വേണുഗോപാലിനെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.സി.വേണുഗോപാലിനും മന്ത്രി ജി.സുധാകരന്റെ മറുപടി. വേണുഗോപാലിന് വരാം വരാതിരിക്കാം. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പേര് നിർദേശിച്ചത് കേന്ദ്രമാണെന്നും കേരളത്തിന്റെ പട്ടികയിൽ കെ.സിയുടെ പേരും ഉൾപ്പെട്ടിരുന്നതായും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

അതിനിടെ, കെ.സി.വേണുഗോപാലിനെ എംപിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേയ്ക്ക് ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. 

English Summary : G Sudhakaran slams congress and K Venugopal during Alappuzha bypass inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com