ADVERTISEMENT

ആലപ്പുഴ∙ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടചന ചടങ്ങില്‍ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി. വേണുഗോപാല്‍. ബൈപ്പാസിനായി ഏറെ പ്രയത്നിച്ചു. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചു.

കുറച്ചുദിവസങ്ങളായി കേരളത്തില്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ എംപിമാരെ ഒഴിവാക്കാറില്ല. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലാണ്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കെ.സി.വേണുഗോപാലിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപ്പാസ് നിര്‍മാണത്തിന് കൂടുതല്‍ ഇടപെടല്‍ നടത്തിയതെന്ന് പറയുന്നവര്‍ക്ക് സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നതെന്നും പ്രചരിപ്പിക്കാമെന്നും വി. മുരളീധരന്‍ നെടുമ്പാശേരിയില്‍ പറഞ്ഞു.

English Summary: KC Venugopal on Alappuzha Bypass Inaguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com