ADVERTISEMENT

പട്‌ന∙ ബിഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ഇവര്‍ നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡില്‍ (ജെഡിയു) ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. 

എഐഎംഐഎം സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ അക്തല്‍ ഉല്‍ ഇമാന്റെ നേതൃത്വത്തിലാണ് സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് നിതീഷ് കുമാറിനെ സന്ദര്‍ശിച്ചത്. ജെഡിയു നേതാവും മന്ത്രിയുമായ വിജയ് ചൗധരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയം ഇരുവിഭാഗവും വെളിപ്പെടുത്തിയിട്ടില്ല. സീമാഞ്ചലിന്റെ വികസനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനമെന്നാണ് എഐഎംഐഎം നേതാവ് മുഹമ്മദ് ആദില്‍ ഹസന്‍ പറഞ്ഞത്. നിതീഷുമായി യാതൊരു പ്രശ്‌നവുമില്ല. എന്‍ഡിഎയില്‍നിന്ന് അദ്ദേഹം പുറത്തു വന്നാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്ന് മുഹമ്മദ് ആദില്‍ പറഞ്ഞു. 

ബിഎസ്പിയുടെ ഏക എംഎല്‍എ ജമാ ഖാനും സ്വതന്ത്ര എംഎല്‍എ സുമിത് സിങ്ങും കഴിഞ്ഞയാഴ്ച ജെഡിയുവില്‍ ചേര്‍ന്നിരുന്നു. എല്‍ജെപി എംഎല്‍എ രാജ് കുമാര്‍ സിങ്ങ് കഴിഞ്ഞ ദിവസം നിതീഷ് കുമാറിനെ കണ്ടതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.

English Summary: AIMIM MLAs in Bihar meet Nitish Kumar, trigger speculation of moving to JDU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com