കർഷകർക്ക് പിന്തുണ; ശനിയാഴ്ച മുതൽ നിരാഹാരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ
Mail This Article
അഹമ്മദ്‌നഗർ (മഹാരാഷ്ട്ര)∙ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് ശനിയാഴ്ച മുതൽ മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ജന്മനാട്ടിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. അതാതു സ്ഥലങ്ങളിൽ നിന്ന് പ്രതിഷേധിക്കാനും അദ്ദേഹം അനുഭാവികളോട് അഭ്യർഥിച്ചു.
‘കഴിഞ്ഞ നാല് വർഷമായി ഞാൻ കർഷകരുടെ പ്രധാന ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുകയാണ്. കർഷകരുടെ കാര്യത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ മുമ്പാകെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഞാൻ അഞ്ച് തവണ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷി മന്ത്രിക്കും കത്തയച്ചു. സർക്കാരിന്റെ പ്രതിനിധികൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെങ്കിലും അവ ശരിയായ പരിഹാരത്തിലെത്തിയിട്ടില്ല’– അദ്ദേഹം പറഞ്ഞു.
English Summary: Anna Hazare To Begin Protest From Tomorrow In Support Of Farmers