ADVERTISEMENT

മുംബൈ ∙ റിപ്പബ്ലിക് ടിവി ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം അർണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഘടകം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സംസ്ഥാന തലത്തിൽ നടത്തിയ പ്രക്ഷോഭത്തിനു ശേഷവും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമ്മർദം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

ബാലാകോട്ട് ആക്രമണം മുൻകൂട്ടി അറിഞ്ഞതിന്റെ സൂചനകളോടെയുള്ള അർണബിന്റെ വാട്സാപ് ചാറ്റുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ‘ബാർക്’ ഏജൻസിയിലെ മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയുമായി ചേർന്ന് റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് കൃത്രിമമായി കൂട്ടി കൂടുതൽ പരസ്യവും വരുമാനവും നേടാൻ ക്രമക്കേട് കാട്ടിയതിന്റെ വിവരങ്ങളും ചോർന്ന വാട്സാപ് ചാറ്റിലൂടെ പുറത്തായിരുന്നു.

ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയതിനൊപ്പം വ്യാജ റേറ്റിങ്ങിലൂടെ പണം തട്ടാനും മോദി സർക്കാർ അർണബിനെ സഹായിച്ചതായി കോൺഗ്രസ് മഹാരാഷ്ട്ര വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ടാണ് അർണബിനെതിരെ കേന്ദ്ര സർക്കാർ കേസെടുക്കുകയോ, അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു.

English Summary: Congress mounts pressure for Arnab Goswami’s arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com