സിപിഎം ‘കണ്ണുരുട്ടി’; ചെന്നിത്തലയുടെ പഞ്ചായത്തില്‍ പ്രസിഡന്റ് രാജിവയ്ക്കും
Mail This Article
×
ആലപ്പുഴ∙ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ രാജിവയ്ക്കും. കോണ്‍ഗ്രസ് പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശം വിജയമ്മ ആദ്യം അംഗീകരിച്ചിരുന്നില്ല. അച്ചടക്കനടപടി ഉറപ്പായതിനെത്തുടര്‍ന്നാണു മനംമാറ്റം.
ചെന്നിത്തലയില്‍ പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം. 18 അംഗ ഭരണ സമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.
English Summary: Thriperunthura panchayat president resignation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.