കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം 30ന്
Mail This Article
കോട്ടയ്ക്കൽ∙ ആര്യവൈദ്യശാല സ്ഥാപക ദിനം ജനുവരി 30ന് ആഘോഷിക്കും. രാവിലെ 9ന് ആയുർവേദ സെമിനാറിൽ ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്ന വിഷയം ചർച്ച ചെയ്യും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് സാംക്രമിക രോഗ വിഭാഗം തലവൻ ഡോ. ആർ.അരവിന്ദ്, കോട്ടയ്ക്കൽ വിപിഎസ്‌വി ആയുർവേദ കോളജിലെ അസിസ്‌റ്റന്റ് പ്രഫസർ ഡോ.മുകേഷ്, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ അസോഷ്യേറ്റ് പ്രഫസർ ഡോ. എസ്.രാജഗോപാല, കോട്ടയ്ക്കൽ ആര്യവൈദ്യശാല എറണാകുളം ശാഖാ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ടി.എം.ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ആര്യവൈദ്യശാലാ പ്രസിദ്ധീകരണ വിഭാഗം തലവൻ ഡോ.കെ.മുരളി ചർച്ച നിയന്ത്രിക്കും. വിവിധ അവാർഡുകൾ വിതരണം ചെയ്യും. വൈകിട്ട് 4ന് സ്ഥാപക ദിന സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം മുൻ ചെയർമാൻ ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായർ പി.എസ്.വാരിയർ സ്മാരക പ്രഭാഷണം നടത്തും. ആര്യവൈദ്യശാല സിഇഒ ഡോ.ജി.സി.ഗോപാലപിള്ള ആമുഖ ഭാഷണം നടത്തും. ആര്യവൈദ്യശാലയുടെ ഫെയ്സ്ബുക് പേജിൽ ചടങ്ങുകൾ വീക്ഷിക്കാമെന്ന് സിഇഒ ഡോ. ജി.സി.ഗോപാലപിള്ള, ചീഫ് ഫിസിഷ്യൻ ഡോ. പി.എം.വാരിയർ, അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ. കെ.മുരളീധരൻ, സീനിയർ മാനേജർ കെ.ആർ.അജയ് തുടങ്ങിയവർ അറിയിച്ചു.
English Summary: Kottakkal Arya Vaidya Sala Foundation Day Celebration on 30th