ഫെബ്രുവരി 1 മുതൽ മുംബൈ ലോക്കൽ ട്രെയിനുകൾ പൊതുജനങ്ങൾക്കായി തുറക്കും
Mail This Article
മുംബൈ∙ കൊറോണ വൈറസ് പകർച്ചവ്യാധിയും ലോക്ഡൗണും കാരണം കഴിഞ്ഞ മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ച മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ ഫെബ്രുവരി ഒന്നു മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഓഫിസ് അറിയിച്ചു. ആദ്യ സർവീസ് മുതൽ രാവിലെ 7 വരെയും ഉച്ച മുതൽ വൈകിട്ട് 4 വരെയും രാത്രി 9 മുതൽ അവസാന സർവീസ് വരെയുമാണ് പൊതുജനങ്ങൾക്കായി തുറന്നു നൽകുക.
ബാക്കി സമയങ്ങളിൽ കോവിഡ് മുൻനിര പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സംസ്ഥാന സർക്കാരിൽ നിന്ന് പ്രത്യേക പാസ് ഉള്ള വനിതാ യാത്രക്കാർ എന്നിവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. നിശ്ചിത സമയങ്ങളിൽ യാത്ര ചെയ്യാൻ അനുവാദമുള്ളവരല്ലാത്തവർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകരുതെന്നും അധികൃതർ പറഞ്ഞു.
English Summary: Mumbai Local Trains Open To Public From February 1, Fixed Time Slots