ഇസ്രയേല്‍ എംബസി സ്ഫോടനം: ഇറാനിയൻ പൗരന്മാരെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു
Mail This Article
ന്യൂഡല്‍ഹി∙ ഇസ്രയേൽ എംബസിക്കു മുന്നിലുണ്ടായ സ്ഫോടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചില ഇറാനിയൻ പൗരന്മാരെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ ചോദ്യം ചെയ്തു. എൻഎസ്ജിയുടെ ഭാഗമായ നാഷനൽ ബോംബ് ഡേറ്റാ സെന്റർ (എൻബിഡിസി) സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ അന്വേഷണ റിപ്പോർട്ട് ഡൽഹി പൊലീസിനു കൈമാറും.
അതേസമയം, സ്ഫോടന സമയം എംബസിക്കു സമീപമുള്ള മിക്ക സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമായിരുന്നുവെന്നും അതിനാൽ കാര്യമായ ‘തെളിവുകൾ’ കണ്ടെടുക്കാനായിട്ടില്ലെന്നും അന്വേഷണത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനത്തിനു മുൻപായി എംബസിക്കു സമീപം സംശയ സാഹചര്യത്തിൽ ഒരു വാഹനത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചിരുന്നു.
English Summary: Blast near Israel Embassy: Delhi Police's Special Cell questioning people